ആലപ്പുഴ: കണ്ണൂരില്‍ ശ്രീനാരായണ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തിലെ കുറ്റക്കാരെ കുറിച്ച് സംശയം നിലനില്‍ക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കുറ്റക്കാരെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ബിജെപിക്കാരാണ് പ്രതിമ തകര്‍ത്തതെന്ന് പറയാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിശ്ചല ദൃശ്യം സംബന്ധിച്ച് സിപിഎം ക്ഷമ പറഞ്ഞിരുന്നുവെങ്കില്‍ പ്രശ്നം ഇത്ര വഷളാകില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു കാര്യത്തില്‍ തെറ്റ് ചെയ്തവരെ കുറിച്ച് വ്യക്തത ഉണ്ടെന്നും മറ്റേ കാര്യത്തില്‍ അതില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post