കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴി പന്നിക്കോട്ടൂരില്‍ അനൂപിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
നേരത്തേ സി പി എം പ്രവര്‍ത്തകനായിരുന്ന അനൂപ് തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സമയത്താണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇതിന്റെ വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.
Discussion about this post