തിരുവനന്തപുരം: നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
പ്രധാനമന്ത്രിയുടെ അസാന്നിദ്ധ്യത്തിലാണ് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുക. 1987 ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടതാണ്. നിരവധി തടസ്സങ്ങളെ തുടർന്ന് പലപ്പോഴായി മുടങ്ങുകയും ഇഴയുകയും ചെയ്ത പണി നിതിൻ ഗഡ്കരിയുടെ ഇടപെടലിനെ തുടർന്നാണ് ഗതിവേഗം കൈവരിച്ചത്.
ദേശീയപാതയിലെ കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ ആണ് കളർകോട് ദേശീയപാതയിലെത്തുക. ബൈപ്പാസ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ കടന്ന് പോകാൻ സാധിക്കും.
Discussion about this post