ഇസ്ലാമബാദ്: സ്വന്തമായി വാക്സിനില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല. ഇപ്പോൾ പാകിസ്ഥാന്റെ സ്ഥിതി ഇതാണ്. ഇതോടെ വാക്സിൻ നൽകി സഹായിക്കാൻ ആരുമില്ലാതെ പാകിസ്ഥാന് അങ്കലാപ്പില്‍. ലോകത്തെ വാക്സിന് കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതില്‍ ബംഗ്ലാദേശും നേപ്പാളുമുള്പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി വാക്സിന് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോള്‍ വാക്സിന് ലഭ്യമാകാതെ പരുങ്ങലിലാണ്.
സ്വന്തമായി വാക്സിന് നിര്‍മ്മാണ കേന്ദ്രങ്ങളില്ലാത്ത പാകിസ്ഥാന് അയല്‍ രാജ്യങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ വാക്സിന് വാങ്ങാനുള്ള ഒരു നടപടിയും തുടങ്ങിവച്ചിരുന്നില്ല. കൊവിഷീല്‍ഡും ചൈന വാക്സിനുമാണ് പാകിസ്ഥാനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊവിഷീല്‍ഡ് ഏറ്റവും കൂടുതല്‍ ഡോസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയുമായി ഒരു ചര്‍ച്ചയും പാകിസ്ഥാന് നടത്തിയില്ല. ചൈനയാകട്ടെ സ്വന്തം വാക്സിന് നല്കാമെന്നതിനേപ്പറ്റി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്ന് നാടിന് സമർപ്പിക്കും
ഇന്ത്യയുമായി മോശം ബന്ധമുള്ളതിനാല്‍ പാകിസ്താന് ഇന്ത്യയെ സമീപിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നല്ല ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ആവശ്യം വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുമെന്നും പാകിസ്ഥാന് പറയുന്നു. എന്നാല്‍ ഇന്ത്യയ്ക്കാവശ്യമുള്ളത് നല്‍കിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് നല്കാന് കഴിയൂ എന്ന നിലപാടിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.
Discussion about this post