കോയമ്പത്തൂർ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ് വോട്ടര്‍മാരെ കൈയ്യിലെടുക്കാനായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാർത്തകളിൽ നിറഞ്ഞു . തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച് നടത്തിയ പ്രചരണ പരിപാടിക്കിടെയാണ് സംഭവം. തനിക്ക് തമിഴ്നാടുമായുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും അത് രക്തബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ചപ്പോഴാണ് പരിഭാഷകന് അര്‍ത്ഥം മനസിലാകാതെ അന്ധാളിച്ച് നിന്നത്.
റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ: ‘തമിഴ്നാട് ഇന്ത്യയാണെന്ന് നമുക്ക് പറയാമെങ്കില്‍ ഇന്ത്യ തമിഴ്നാട് ആണെന്ന് പറഞ്ഞേ മതിയാകൂ. അത് അങ്ങനെയാകില്ല. തമിഴ്നാട് ഇന്ത്യയാണെന്ന് നാം പറയും, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’. ഈ വാക്കുകളിലൂടെ രാഹുല്‍ ഗാന്ധി എന്താണ് ഉദ്ദേശിച്ചതെന്ന് ചുറ്റിനും കൂടി നിന്നവര്‍ക്കോ പരിഭാഷകനോ മനസിലായില്ല.
കൊച്ചിയിൽ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം. രാഹുല്‍ പറഞ്ഞതെന്തെന്ന് മനസിലാകാതെ നിസഹായതയോടെ നില്ക്കുന്ന പരിഭാഷകനും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. രാഹുല്‍ ഗാന്ധി ഒരിക്കല്‍കൂടി പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കിയെന്ന് അമിത് മാളവ്യയും വീഡിയോ ട്വീറ്റ് ചെയ്തു.
Discussion about this post