ഡല്‍ഹി : കൊറോണ രോഗവ്യാപനത്തില്‍ അയവില്ലതെ കേരളം. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് കൊറോണ ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തില്‍ ആണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളില്‍ എറണാകുളമാണ് മുന്നില്‍ .
എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍കോട് 84. ഇന്ത്യയിലെ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലാണ്. ആകെ കേസുകളില്‍ മൂന്നാമതും (9.11 ലക്ഷം) നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ് കേരളം.
ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ള 5 സംസ്ഥാനങ്ങളില്‍ മറ്റു നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലുമാണ്. ഈ 4 സംസ്ഥാനങ്ങളിലെ മൊത്തം രോഗികളേക്കാള്‍ കൂടുതലാണ് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. കേരളത്തില്‍ 72,392 പേരാണ് ചികിത്സയിലുള്ളത്. മറ്റു നാലു സംസ്ഥാനത്തും ആകെ 61,489. പേരാണ് ചികിത്സിയിലുള്ളത്.
Discussion about this post