ബംഗളൂരു: കര്‍ണാടകയില്‍ സമ്പൂര്‍ണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍. ഇരുസഭകളിലും പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്. ഇതോടെ സംസ്ഥാനത്തെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകൂ. വയസ്സു തെളിയിക്കുക എന്നത് വെല്ലുവിളിയാകുന്നതോടെ ഫലത്തില്‍ സംസ്ഥാനത്തിനകത്ത് സമ്പൂര്‍ണ ബീഫ് നിരോധനം വന്നേക്കും.
കഴിഞ്ഞ വര്‍ഷം അവസാനം നിയമസഭയില്‍ ബില്‍ പാസാക്കിയെങ്കിലും ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് അംഗങ്ങള്‍ക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷമുണ്ടായിട്ടും ശബ്ദവോട്ടോടെ ഏകപക്ഷീയമായി ബി.ജെ.പി ബില്‍ പാസാക്കുകയായിരുന്നു. നിയമ നിര്‍മാണ കൗണ്‍സിലില്‍ പാസാകാത്തതിനെ തുടര്‍ന്ന് നേരത്തേ ഒാര്ഡിനന്സിെന്റ വഴിയും സര്‍ക്കാര്‍ തേടിയിരുന്നു.
പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനമെന്നാണ് നിയമത്തില്‍ പറയുന്നത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പോത്തിെന്റ വയസ്സ് തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ കുറ്റകൃത്യമായി മാറും.
കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, കന്നുകാലികള്‍ക്കു നേരെയുള്ള ക്രൂരത എന്നിവക്ക് കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പിഴയും നല്‍കുന്നതാണ് നിയമം. കുറ്റം ആവര്‍ത്തിച്ചാല്‍ ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.
Discussion about this post