ന്യൂഡല്‍ഹി∙ മെട്രോമാന് ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. സജീവരാഷ്ട്രീയത്തിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ആകേണ്ട കാര്യമില്ലെന്ന് മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു. തികഞ്ഞ പ്രഫഷണലും ശ്രേഷ്ഠനായ എന്‍ജിനീയറും ഉദ്യോഗസ്ഥനുമായ ശ്രീധരന് മുഴുവന്‍ രാജ്യത്തിന്റേതുമാണ്.
അദ്ദേഹത്തെപ്പോലെയുള്ള കൂടുതല്‍ ആളുകളെ നമ്മുടെ രാഷ്ട്രീയരംഗം ആവശ്യപ്പെടുന്നുണ്ടെന്നും മിലിന്ദ് ട്വീറ്റ് ചെയ്തു. താന്‍ ബിജെപിയില്‍ ചേരുമെന്നും തിരഞ്ഞെപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും ഇ. ശ്രീധരന് വ്യാഴാഴ്ചയാണു പ്രഖ്യാപിച്ചത്.മുംബൈ പിസിസി മുന്‍ അധ്യക്ഷനായ മിലിന്ദിന്റെ ട്വീറ്റ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും വിവാദങ്ങള്‍ക്കു തിരികൊളുത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളുടെ കൊലപാതകം : ടിആര്‍എസ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വിരാളിനെ അഭിനന്ദിച്ചു കൊണ്ട് മിലിന്ദ് നടത്തിയ ട്വീറ്റുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടതിനു പിന്നാലെ, വികസനത്തില്‍ ഊന്നിയുള്ള പ്രചാരണം നടത്തിയ കേജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്ന് മിലിന്ദ് ട്വീറ്റ് ചെയ്തിരുന്നു.അഭിപ്രായഭിന്നതകള്ക്കു പിന്നാലെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മിലിന്ദ് രാജിവച്ചിരുന്നു.
Discussion about this post