ഭോപാൽ: ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആദരവുമായി മധ്യപ്രദേശ് സർക്കാർ. റേവ സ്വദേശിയും ഡിസ്ട്രിക്റ്റ് റിവസര്‍വ് ഗാര്‍ഡിലെ ജവാനുമായിരുന്ന ലക്ഷ്മികാന്ത് ദ്വിവേദിയുടെ കുടുംബത്തിനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ധനസഹായം പ്രഖ്യാപിച്ചത്.
ഒരു കോടി രൂപയാണ് അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. വാടക വീട്ടില്‍ കഴിയുന്ന ലക്ഷ്മി കാന്തിന്റെ കുടുംബത്തിന് സ്വന്തമായി വീട് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Discussion about this post