ഡല്‍ഹി : നാളെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എല്ലാ സംസ്ഥാന ഭാരവാഹികള്‍ക്കും ബിജെപി ദേശീയ ഘടകം കൃത്യമായ നിർദ്ദേശം നൽകി. കേരളമടക്കം നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് മെയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നത്.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം സംസ്ഥാന തലത്തിലെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ മാതൃകാപരമായി അനുസരിക്കണമെന്നും, വിജയാഹ്ലാദങ്ങള്‍ പാടില്ലെന്നുമുള്ള നിര്‍ദ്ദേശമാണ് പ്രധാനമായും പാര്‍ട്ടി ഭാരവാഹികള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്നത്.
വാര്‍ഡ് തലത്തില്‍ പോലും യാതൊരു വിധ പ്രകടനങ്ങളോ വിജയാഹ്ലാദങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി.നദ്ദ പറഞ്ഞു. ‘ഇന്ത്യ കടുത്ത കോവിഡ് ബാധയിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള സേവനമാണ് നടത്തുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നമുക്ക് തോല്‍പ്പിക്കാം’ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.
Discussion about this post