കണ്ണൂര്‍: പാനൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചിയങ്ങാടി സ്വദേശി നിജിലാണ് കണ്ണൂരില്‍ വെച്ച് പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടുന്നത്.
ആദ്യഘട്ടത്തില്‍ പ്രതി പട്ടികയില്‍ ഇല്ലാതിരുന്ന വ്യക്തിയാണ് നിജില്‍. എന്നാല്‍ കൃത്യം നടക്കുമ്പോള്‍ അക്രമിസംഘത്തോടൊപ്പം നിജിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചു. സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് പ്രതി. മന്‍സൂറിന്റെ വീട് ആക്രമിക്കാന്‍ നിജിലാണ് ഗൂഢാലോചന നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സൂചന നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
നിജില്‍ കൂടെ പിടിയിലാകുന്നതോടെ എല്ലാ പ്രതികളും അറസ്റ്റിലായതായിട്ടാണ് റിപ്പോര്‍ട്ട്. കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post