കൊച്ചി: മദ്രസാ അധ്യാപക ക്ഷേമനിധിയിലേക്ക് സർക്കാർ പണം നല്കുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം നല്‍കുന്നതെന്ന് കോടതി ചോദിച്ചു.
2019-ലെ കേരള മദ്രസാ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാഴക്കുള്ള സ്വദേശി മനോജ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
മദ്രസാ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ തോതിൽ വിമർശനത്തിന് കാരണമായിരുന്നു. ക്രൈസ്തവ സഭകളുടെ ബൈബിൾ സ്കൂളുകളും ഹൈന്ദവ സംഘടനകൾ നടത്തുന്ന ഗീതാ ക്ലാസ്സുകളും അതത് മതവിഭാഗങ്ങൾ സ്വന്തം നിലയ്ക്ക് നടത്തുമ്പോൾ മദ്രസകൾക്ക് മാത്രം സർക്കാർ ആനുകൂല്യം നൽകുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള ഈ നടപടി ജനാധിപത്യ മതേതര സർക്കാരിന് ഭൂഷണമല്ലെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post