മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ഹീറോ സുരേഷ്ഗോപിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ചലച്ചിത്ര രംഗത്തും സാമൂഹ്യ സേവന രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാമുളള നിരവധിയാളുകള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എന്നാൽ ഏറ്റവും വിലപ്പെട്ട ആശംസയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള ആശംസയാണ് രാജ്യസഭാംഗമായ സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്.
നൂറ് വര്‍ഷം ആയുസ് നല്കി ഭഗവാന് രക്ഷിക്കട്ടെ എന്നുളള സംസ്കൃത ശ്ളോകത്തോടൊപ്പം ആശംസയര്‍പ്പിക്കുന്ന മംഗളപത്രമാണ് പ്രധാനമന്ത്രി മലയാളത്തിന്റെ പ്രിയ നടന് നല്‍കിയത്.
”ഈ സുദിനം അങ്ങേക്ക് സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നല്കട്ടെ.
മാത്രമല്ല സമ്പന്നമായ പൊതുജീവിതത്തിലെ അനുഭവങ്ങള്‍ താങ്കള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിന് ഇനിയും ഉപയോഗിക്കാന്‍ കഴിയട്ടെ” പ്രധാനമന്ത്രി ആശംസിച്ചു.
Discussion about this post