തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കി ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. പൊട്ടിക്കുന്ന സ്വർണ്ണം മൂന്നായി വീതം വയ്ക്കുമെന്ന് ശബ്ദരേഖയിൽ പറയുന്നു. ടി പി കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഒപ്പമുണ്ടെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു.
മൂന്നായി വീതം വെക്കുന്ന സ്വർണ്ണത്തിൽ ഒരു പങ്ക് പാർട്ടിക്കും ഒരു പങ്ക് കടത്തുന്നവർക്കും നൽകും. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സഹായിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിലുള്ള സംഭാഷണം സ്വകാര്യ മാധ്യമമാണ് പുറത്തു വിട്ടിരിക്കുന്നത്.
നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സിപിഎം ബന്ധം വെളിവായിരുന്നു. ഇയാൾ സിപിഎമ്മിന്റെ സൈബർ പോരാളിയാണെന്ന് വ്യക്തമായിരുന്നു. പാർട്ടി നേതാക്കൾക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ സഹിതം പുറത്ത് വന്നിരുന്നു.
Discussion about this post