മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം വിവാദമാകുന്നു. കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു മേധാവിയുടെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായിട്ടാണ് ആരോപണം. വിജ്ഞാപനത്തില്‍ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്കൃത ഭാഷാ ഗവേഷണ ബിരുദമാണ് കൂട്ടിച്ചേര്‍ത്തത്.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആര്.മോഹനനന്റെ ഭാര്യ ഡോക്ടര്‍ പൂര്‍ണിമ മോഹനനെ ഈ തസ്തികയില്‍ നിയമിച്ചത് വിവാദമായിരുന്നു.
മലയാള മഹാനിഘണ്ടു മേധാവിയായി ഡോക്ടര്‍ പൂര്‍ണിമ മോഹനനെ നിയമിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിയമനം എന്നായിരുന്നു പരാതി.
Discussion about this post