എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഡല്‍ഹിയ്ക്ക് പോയത് കുടുംബകാര്യത്തിനെന്ന് വി.എസ് അച്യുതാനന്ദന്. വെള്ളാപ്പള്ളി കുടുംബകാര്യം സംസാരിക്കാനാണ് ഡല്‍ഹിയ്ക്ക് പോയത്. കുടുംബത്തിന് വേണ്ടി സമ്പാദിക്കുകയാണ് വെള്ളാപ്പാള്ളി നടേശനെന്നും വി.എസ് ആരോപിച്ചു.
അധ്യാപക നിയമനത്തിലെ അഴിമതിയെ കുറിച്ച് വിശദീകരണം നല്‍കേണ്ടത് എസ്എന്ഡിപിക്കാരെന്നും വി.എസ് പറഞ്ഞു.
ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ വെള്ളാപ്പള്ളിയെ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. യൂഡിഎഫിനെ സഹായിക്കുകയാണ് മൂന്നാം ചേരിയുടെ ലക്ഷ്യം.
വെള്ളാപ്പള്ളി ഡല്‍ഹിയ്ക്ക് പോയത് മകനും ഭാര്യയ്ക്കുമൊപ്പമാണ്..എസ്എന്‍ഡിപി പ്രസിഡണ്ടിനെ പോലും കൂടെ കൂട്ടിയില്ല. വെള്ളാപ്പള്ളിയുടെ നിലപാടാണ് ഇത് കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Discussion about this post