ഭോപാൽ: ജബൽപ്പൂർ വിമാനത്താവളത്തിന്റെ പേര് റാണി ദുർഗാവതി വിമാനത്താവളം എന്നാക്കി മാറ്റണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിർദേശം സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
‘ജബൽപ്പൂർ വിമാനത്താവളത്തിന്റെ പേര് റാണി ദുർഗാവതി വിമാനത്താവളം എന്നാക്കുന്നത് റാണി ദുർഗാവതിയോടുള്ള ആദരവാകും.‘ ജബൽപ്പൂരിലേക്കുള്ള ഇൻഡിഗോയുടെ ആദ്യ വിമാന സർവീസ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിന് വേണ്ടി കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നടത്തുന്ന പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ 35 ദിവസത്തിനിടെ മധ്യപ്രദേശിൽ പുതുതായി 44 ഫ്ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചതായി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതിൽ 26 എണ്ണവും ജബൽപ്പൂരിൽ നിന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post