ഇസ്ലാമബാദ്: കാബൂള്‍ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാന് എഴുത്തുകാരന്. പാക്കിസ്ഥാനിലെ ഡെയ്ലി ടൈംസിന്റെ കോളമിസ്റ്റായ ഹസ്സന് ഖാന് ആണ് വ്യാഴാഴ്ച രാത്രി കാബൂള്‍ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെ ‘സാധ്യതയുള്ള പ്രതി’യായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ഹസന് ഖാന് വിശ്വസിക്കുന്നു.
”ഇത് വളരെ അപകീര്‍ത്തികരമാണെന്ന് തോന്നാമെങ്കിലും കാബൂള്‍ എയര്‍പോര്‍ട്ടില്‍ 60 പേരുടെ ജീവന് അപഹരിച്ച ഇന്നത്തെ ഭീകരാക്രമണത്തിന്റെ പ്രതിയായി അമേരിക്ക ഇന്ത്യയെ ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ തീവ്രവാദ സങ്കേതങ്ങള്‍ ഉണ്ടായിരുന്നു, പല പാശ്ചാത്യ പത്രപ്രവര്‍ത്തകരും ഇത് അവഗണിച്ചു,” ഖാന് കൂട്ടിച്ചേര്‍ത്തു.
താലിബാനുമായി പാക്കിസ്ഥാന്റെ സഹകരണം എല്ലവര്‍ക്കും അറിയാവുന്നതിനാല്‍ തന്നെ ഡെയ്ലി ടൈംസ് കോളമിസ്റ്റിന്റെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ലോകം തന്നെ പരിഹസിക്കുകയാണ്.
അതേസമയം അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ ആണെന്നാണ് സംശയിക്കുന്നത്. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ISKP ഇതിനകം ഏറ്റെടുത്തിട്ടുമുണ്ട്. ISIS-K യും ISKP യും ഇറാഖിലും സിറിയയിലും ഉയര്‍ന്നുവന്ന ISIS- ന്റെ പ്രാദേശിക അനുബന്ധമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്ത ശേഷം, ഐസിസ്, അല്‍-ഖ്വയ്ദ ഭീകരര്‍ ഉൾപ്പെടെ രാജ്യത്തെ തടവറകളില്‍ നിന്ന് ധാരാളം തടവുകാരെ അവര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഈ തീവ്രവാദികള്‍ ഇപ്പോള്‍ വെളിയില്‍ സ്വൈര്യ വിഹാരം നടത്തുകയാണ്. കൂടാതെ, മുന്‍കാലങ്ങളില്‍, താലിബാന്റെ ഹഖാനി ശൃംഖലയും ISKP യും രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പരസ്പരം സഹകരിച്ചിരുന്നു. ഇവര്‍ക്കും ഇപ്പോള്‍ സ്വതന്ത്രമായി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. വ്യാപകമായി അറിയപ്പെടുന്ന താലിബാന് പാകിസ്ഥാന് ഐഎസ്ഐയുമായി നല്ല ബന്ധമുണ്ട്.
Discussion about this post