കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കുച്ച്ബീഹാറില്‍ ലഹരിക്കടത്തു സംഘത്തിലെ രണ്ടുപേരെ വധിച്ച് അതിര്‍ത്തി രക്ഷാസേന. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു ബി എസ് എഫ് ജവാന് പരിക്കേറ്റു.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്.സംഘത്തിലെ ശേഷിക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ലഹരികടത്ത് വ്യാപകമാകുന്നു എന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ബി എസ് എഫും പൊലീസും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവര്‍ ഇന്ത്യക്കാരാണോ എന്ന് വ്യക്തമല്ല.
Discussion about this post