നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിച്ച തെലുങ്ക് ആക്ഷന്‍ ചിത്രം അഖണ്ഡ 100 കോടി ക്ളബില്‍ ഇടംപിടിച്ചു. ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ശ്രദ്ധ നേടിക്കഴിഞ്ഞു.
ആദ്യമാണ് ബാലകൃഷ്ണയുടെ ചിത്രം നൂറുകോടി ക്ളബില്‍ ഇടം പിടിക്കുന്നത്. ബാലകൃഷ്ണയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരട്ട വേഷത്തില്‍ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ബോയാപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡയുടെ സംഭാഷണം രചിച്ചത് എം. രത്നമാണ്. പ്രഗ്വ ജയ്സാള്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ മിര്യാല രവീന്ദ്രര്‍ റെഡ്ഡിയാണ് നിര്‍മാണം.
Discussion about this post