പനാജി: ബീഫ് കഴിക്കുന്നത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന് നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വൈകാരികമായ വിഷയമാണ്. വ്യക്തിപരമായ കാര്യമാണ്. ഭരണനിര്‍വഹണം നടത്തുന്നയാളെന്ന നിലയില്‍ തനിക്ക് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കാന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബീഫ് നിരോധിക്കണം എന്ന ബാബ രാംദേവിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാളെ ലോകത്തെല്ലാവരും പച്ചക്കറികള്‍ മാത്രം കഴിക്കണം എന്ന പറഞ്ഞാല്‍ അത് എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന് മാത്രമല്ല, പച്ചക്കറിയുടെ വിലകയറ്റം മൂലം അത് വാങ്ങാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post