ഡൽഹി: കൊവിഡ് പ്രതിരോധത്തിൽ രാജ്യം ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുകയാണെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം, മിസോറം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോഴും വലിയ തോതിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജാഗ്രത കൈവിടാറായിട്ടില്ലെന്നും വി കെ പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാരകമായ വൈറസിനെക്കുറിച്ച് പല കാര്യങ്ങളും ഇനിയും പഠനങ്ങൾക്ക് വിധേയമാക്കപ്പെടാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ന്ന് 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആകെ 341 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
Discussion about this post