ബംഗലൂരു: ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. ശിവമോഗ സ്വദേശികളായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ നിരവധിപ്പേർ പ്രവർത്തിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ടാണ് ശിവമോഗയിലെ ഭാരത് നഗർ കോളനിയിൽ വെച്ച് അഞ്ചംഗ അക്രമി സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിച്ച ശേഷം കുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
സംഘപരിവാർ സംഘടനയായ ബജ്രംഗദളിന്റെ സജീവപ്രവർത്തകനായിരുന്ന ഹർഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമം നടന്ന ശിവമോഗയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കടകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ശിവമോഗയിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഹിന്ദു സംഘടനകളുടെ പ്രതിഷേധ റാലിക്കിടയിൽ അകപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റാലിയിൽ പങ്കെടുത്തവർ വളഞ്ഞിട്ട് തല്ലി. ഒടുവിൽ പൊലീസെത്തിയാണ് തല്ല് കൊണ്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post