മുംബൈ: വസ്ത്രധാരണരീതി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടയാളും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നയാളുമാണ് ബോളിവുഡ് മോഡലും ഇൻഫ്ളൂവൻസറുമായ ഉർഫി ജാവേദ്. കമ്പിയും, വയറും, ഇലയും, മിഠായി കവറും അങ്ങനെ എന്തും ഏതും ഉർഫി വസ്ത്രമാക്കി മാറ്റും. മോഡലിന്റെ ഈ രീതിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ശക്തമാണെങ്കിലും കൂസലില്ലാതെയാണ് നടി പെരുമാറുന്നത്.
ഇപ്പോഴിതാ താൻ വിചിത്ര വസ്തുക്കൾ ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഉർഫി. തന്റെ ചുവന്നു തടിച്ച തൊലിപ്പുറം പ്രദർശിപ്പിച്ചാണ് ഉർഫിയുടെ പുതിയ വീഡിയോ. തുണികൾ തനിക്ക് അലർജിയാണെന്നും തുണിയുമായുള്ള സമ്പർക്കത്തിൽ തൊലിപ്പുറം ചൊറിഞ്ഞുപൊന്തുന്ന അവസ്ഥയാണെന്നും ഉർഫി വെളിപ്പെടുത്തി.കമ്പിളി വസ്ത്രമോ ശരീരം മൂടുന്ന വസ്ത്രമോ ധരിച്ചാൽ, തന്റെ അവസ്ഥ ഇങ്ങനെയാണെന്ന് ഉർഫി പറയുന്നു.
”എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാൽ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാൻ കാണിച്ചു. അത് കൊണ്ടാണ് ഞാൻ നഗ്നനയാകാൻ ഇഷ്ടപ്പെടുന്നതെന്ന് ഉർഫി ഇൻസ്റ്റഗ്രാം വീഡിയോയിൽ വെളിപ്പെടുത്തി.
തന്റെ തടിച്ചു പൊന്തിയ കാലുകളുടെ ചിത്രങ്ങളും ഉർഫി പങ്കുവച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഇതേ അനുഭവമുള്ള മറ്റാരെങ്കിലും ഉണ്ടോ എന്നും ഉർഫി ചോദിക്കുന്നുണ്ട്. പിന്നാലെ മറ്റൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ” നോക്കൂ, കമ്പിളി വസ്ത്രങ്ങൾ ധരിക്കുമ്പോൾ എനിക്ക് സംഭവിക്കുന്നത് ഇതാണ്. ഇത് ഗുരുതരമായ പ്രശ്നമാണ്. എനിക്കീ പ്രശ്നമുണ്ട്. എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. ഇതാ തെളിവ്. ഇതുകൊണ്ടാണ് ഞാൻ തുണിയില്ലാതെ നടക്കുന്നത്. എന്റെ ശരീരം തുണികളോട് അലർജിക് ആണ് എന്നാണ് വീഡിയോയിൽ ഉർഫി പറയുന്നത്.
Discussion about this post