മുംബൈ: സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കജോൾ. മകൾ നൈസ ദേവ്ഗണിനൊപ്പം ഇന്നലെയാണ് താരം ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ എത്തിയത്. താരം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമത്തിൽ തരംഗമായി കഴിഞ്ഞു.
രാവിലെയായിരുന്നു കജോൾ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിശേഷാൽ പൂജകളിൽ ഇരുവരും പങ്കെടുത്തു. നിരവധി വഴിപാടുകൾ കഴിച്ച ശേഷമാണ് ഇരുവരും ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഇരുവരുടെയും ക്ഷേത്ര ദർശനം.
ദുബായിൽ അവധിയാഘോഷിക്കാൻ പോയ സൈന ദേവ്ഗൺ ഡിസംബറിലാണ് നാട്ടിൽ തിരികെയെത്തിയത്. സുഹൃത്തുക്കളുമൊത്ത് നൈസ പുതുവത്സരം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളലിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അടുത്തിടെ അജയ് ദേവ്ഗൺ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കജോളും മകളും സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തുന്നത്. ഹിന്ദു സംസ്കാരവും മൂല്യവും എക്കാലവും മുറുകെ പിടിക്കുന്ന താരകുടുംബത്തിന് സമൂഹമാദ്ധ്യമത്തിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. അതേസമയം കത്രീന കൈഫ് – വിക്കി കൗശൽ ദമ്പതികളും കഴിഞ്ഞ ദിവസം സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തിയിരുന്നു.
Discussion about this post