ന്യൂഡൽഹി : തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ. ഗുസ്തി താരം വിനേഷ് ഫോഗാട്ടും ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും അടക്കമുള്ള നിരവധി ഗുസ്തി ബ്രിജ് ഭൂഷണെനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ഭൂഷൺ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ട് ഭൂഷൺ രംഗത്തെത്തിയത്. ഇത് തെളിയിച്ചാൽ താൻ തൂങ്ങി മരിക്കാം എന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഇത് തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഭൂഷൺ പറയുന്നത്. ദേശീയ തലത്തിൽ ട്രയൽസിൽ പങ്കെടുക്കാനോ മത്സരങ്ങളിൽ പോരാടാനോ ഗുസ്തി താരങ്ങൾ തയ്യാറാകുന്നില്ലെന്നും അദ്ധ്യക്ഷൻ ആരോപിച്ചു.
ഡൽഹിയിൽ ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. അത് എന്തിന് വേണ്ടിയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിനേഷ് ഫോഗാട്ട് ഉന്നയിച്ച ലൈംഗിക ആരോപണം സ്ഥിരീകരിച്ച് ആരെങ്കിലും മുന്നോട്ട് വരുന്നുണ്ടോ എന്നാണ് ബ്രിജ് ചോദിച്ചത്. അത്തരത്തൽ തന്നെ ലൈംഗികമായി ഇയാൾ ഉപദ്രവിച്ചുവെന്ന് തുറന്നുപറഞ്ഞുകൊണ്ട് ഗുസ്തി താരങ്ങൾ മുന്നോട്ട് വന്നാൽ താൻ തൂങ്ങി മരിക്കാമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഫെഡറേഷൻ ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നത് എന്ന് ആരോപണമുണ്ട്. എന്നാൽ നിങ്ങൾ ട്രയൽ നൽകുകയോ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല. ഫെറേഷൻ നിയമങ്ങൾ ഉണ്ടാക്കുമ്പോഴാണ് ഈ ബുദ്ധിമുട്ട് വരുന്നത്. ഇന്ന് ധർണ്ണയ്ക്കിരിക്കുന്ന ഒരു താരം പോലും ദേശീയ തലത്തിൽ മത്സരിച്ചിട്ടില്ല. വിനേഷ് ഫോഗാട്ട് പരാജിയപ്പെട്ടപ്പോൾ അവരെ ഉയർത്തിക്കൊണ്ട് വന്നത് താനാണ്. ഇത് തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണെന്നും പിന്നിൽ നിരവധി വ്യവസായ പ്രമുഖർക്ക് പങ്കുണ്ടെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം കത്തിൽ എഴുതി വിനേഷ് ഫോഗാട്ട് തനിക്ക് അയച്ചു നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും കഴിയുന്ന രീതിയിൽ താൻ മറുപടി നൽകുമെന്നും ബ്രിജ് ഭൂഷൺ വ്യക്തമാക്കി.
Discussion about this post