ഒഡിഷ: നാലുവയസുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 22 വയസുകാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥി പിടിയിൽ. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.
വീടിന് അടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബോധം കെടുത്തിയ പ്രതി ഇക്കാര്യം കുട്ടി ആരോടെങ്കിലും പറഞ്ഞേക്കുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. രക്തം വാർന്ന് കിടക്കുന്ന കുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതി നാടുവിടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിന്തുടർന്ന് അസ്കയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post