ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലെ ഗുരേസ് സെക്ടറിലാണ് പാകിസ്ഥാന് സൈന്യം റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
പാകിസ്ഥാന് പ്രകോപനം രണ്ട് മണിക്കൂറോളം നീണ്ടുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഉച്ചയ്ക്ക് 12.30യോടെയാണ് പാകിസ്ഥാന് ആക്രമണം തുടങ്ങിയത്. ഇന്ത്യയും ശക്തമായും തിരിച്ചടിച്ചു. വെടിവെപ്പിന്റെ മറവില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. നവംബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ബി.എസ്.എഫും പാകിസ്ഥാന് റേഞ്ചേഴ്സും ഫ്ലാഗ് മീറ്റ് നടത്തി അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 400ല്‍ അധികം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടത്. ഇതില്‍ 203 എണ്ണം ഈ വര്‍ഷമാണ്.
Discussion about this post