കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ തള്ളി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഷുഹൈബ് വധക്കേസിൽ സിപിഎമ്മിന് പങ്കില്ല. കേസിൽ തന്റെ പങ്ക് മറച്ചുവെച്ച് മാപ്പ് സാക്ഷികാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്ന് എംവി ജയരാജൻ ആരോപിച്ചു. അതിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയുണ്ട്. ഫേസ്ബുക്ക് പോസ്റ്റുകൾ സമൂഹത്തിന് ദോഷം ഉണ്ടാക്കുന്നു.തെറി രാജാവാകാനാണ് ആകാശിന്റെ ശ്രമം. ഫേസ്ബുക്ക് പോസ്റ്റുകൾ മാലിന്യ നിക്ഷേപ കേന്ദ്രമാണെന്നും മനുഷ്യനായി പിറന്ന ആർക്കും ഇത് വായിക്കാൻ കഴിയില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.
പാർട്ടി ഒരു ക്വൊട്ടേഷനും ആകാശിനെ ഏൽപ്പിച്ചിട്ടില്ല,ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടതെന്ന് ആകാശ് വെളിപ്പെടുത്തട്ടെ,ആകാശിനെതിരെ പോലീസ് അന്വേഷണം വേണമെന്നും പാർട്ടി ഒരന്വേഷണത്തിനെയും ഭയക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷൻ സംഘത്തിന്റെയും ആവശ്യമില്ലെന്നും ഉളുപ്പ് ഉണ്ടങ്കിൽ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇനി തില്ലെങ്കേരി ഉപയോഗിക്കില്ലെന്നും നാല് വർഷത്തിന് ശേഷം നടത്തിയ തുറന്ന് പറച്ചിൽ ദുരൂഹതയുണ്ടെന്നും ജയരാജൻ പറഞ്ഞു.ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post