മുംബൈ:ബോളിവുഡ് മോഡൽ ഉർഫി ജാവേദിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഫൈസാൻ അൻസാരി. ഉർഫി ജാവേദ് സ്ത്രീയല്ലെന്നും ട്രാൻസ്ജെൻഡർ ആണെന്നും ഫൈസാൻ അൻസാരി പറഞ്ഞു.
പെൺകുട്ടിയെ പോലെ പെരുമാറി അവൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലുണ്ടെന്നും കോടതിയിൽ ഹാജരാക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.
നടി സംസാരിക്കുന്ന രീതിയും അശ്ലീല വസ്ത്രം ധരിക്കുന്നതിലും പെരുമാറുന്നതിലുംപോരായ്മയുണ്ട്, അത് ഉടൻ തന്നെ ലോകത്തിന് മുന്നിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസ്ജെൻഡർ സമൂഹത്തിന് സ്വയം കീഴടങ്ങാനും ഫൈസാൻ അൻസാരി ഉർഫിയോട് ആവശ്യപ്പെട്ടു. ഉർഫിയുടെ വസ്ത്രധാരണം ഇസ്ലാം മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കേസ് കൊടുത്ത് കോടതിയിലെത്തിച്ച് അനുഭവിപ്പിക്കുമെന്നും അൻസാരി പറഞ്ഞു.
നേരത്തെ ഉർഫി ജാവേദ് ഇസ്ലാം വിശ്വാസികൾക്ക് അപമാനമാണെന്നും ഫത്വ പുറപ്പെടുവിക്കുമെന്നും അൻസാരി പറഞ്ഞിരുന്നു.ഉർഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ഫത്വ പുറപ്പെടീവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നത്. ഉർഫി മരിച്ചാൽ പള്ളിയിൽ ഖബർ സ്ഥാനം നിരോധിക്കണമെന്നാണ് ഫൈസാൻ അപേക്ഷയിൽ പറയുന്നത്.
Discussion about this post