തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് ഷാരൂഖ് സെയ്ഫി ജീവിതശൈലിയിൽ വരുത്തിയത് നിരവധി മാറ്റങ്ങൾ. കഴിഞ്ഞ വർഷം ജൂൺ മുതൽ നിസ്കാരങ്ങളുടെ എണ്ണവും ദൈർഘ്യവും വർദ്ധിപ്പിച്ച ഷാരൂഖ്, തന്റെ പുകവലി ശീലം ഉപേക്ഷിക്കുകയുണ്ടായി.
സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്ത ഷാരൂഖിന്റെ പുസ്തകത്തിലും ലഘുകുറിപ്പിലുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. അതേസമയം മെഡിക്കൽ കോളേജിലെ വൈദ്യപരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിന് പിന്നാലെ ഷാരൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പോലീസ്.
ഇയാളെ കോടതിയിൽ ഹാജരാക്കുന്നതും കസ്റ്റഡിയിൽ വാങ്ങുന്നതുമായ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. പ്രാഥമിക ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും കസ്റ്റഡി അപേക്ഷ എന്നാണ് കരുതുന്നത്. ആരോഗ്യപരമായ സ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും ഷാരൂഖിനെ പോലീസ് കസ്റ്റഡിയിൽ ലഭിക്കുക.
Discussion about this post