ചെന്നൈ: പുതുക്കോട്ട ജില്ലാ മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നാടകീയ രംഗങ്ങൾ. ജില്ലയിലെ പൊന്നമരാവതിയിലും കറമ്പക്കുടിയിലുമുള്ള ജില്ലാ മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ സാന്നിധ്യത്തിൽ നിയമമന്ത്രി എസ്. റെഗുപതി ഉദ്ഘാടനം ചെയ്തിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മന്ത്രി വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്തതിന് ശേഷംഡിഎംകെ ചെയർപേഴ്സൺ സുന്ദരി അഴഗപ്പൻ അഭിഭാഷകരുടെയും കോടതി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പൊന്നമരാവതിയിലെ സിവിൽ കോടതി അതിക്രമിച്ച് കയറി വീണ്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കോടതി പ്രോട്ടോക്കോൾ ലംഘിച്ചതിന് സുന്ദരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ജില്ലാ കോടതിയിലെ ജുഡീഷ്യൽ ഓഫീസർ മഹേന്ദ്രൻ പൊന്നമരാവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post