ഡല്‍ഹി: രാജ്യം നല്കിയ മെഡലുകള്‍ കത്തിക്കാനുള്ള സൈനികരുടെ ശ്രമം രാജ്യത്തിന് അപമാനമായെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈനികരുടെ ത്യാഗത്തിന് രാജ്യം നല്കുന്ന ആദരവാണ് ഈ മെഡലുകള്‍. അത് തിരിച്ച് നല്‍കുന്നതും രാജ്യത്തിനും സൈനികര്‍ക്കും അപമാനമാണ്-അദ്ദേഹം വ്യക്തമാക്കി.
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയില്‍ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിക്കാത്തില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനികര്‍ മെഡലുകള്‍ കത്തിച്ചിരുന്നു. അതേ സമയം പ്തിഷേധങ്ങള്ക്ക് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് അവര്‍ക്ക് തെളിയിക്കാകുമെയെന്ന് പരീക്കര്‍ ചോദിച്ചു.
പ്രതിഷേധം നടത്തുന്ന സൈനികര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അവരെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post