പട്ന : ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. വ്യാജ മദ്യം കുടിച്ച് എട്ട് പേർ മരിച്ചു. 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ മോത്തിഹാരിയിലെ ലക്ഷ്മിപൂർ, പഹാർപൂർ, ഹർസിദ്ധി എന്നവിടങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
2016 ൽ സംസ്ഥാനത്ത് മദ്യം നിരോധിച്ചതിന് പിന്നാലെ ഇവിടെ വ്യാജ മദ്യദുരന്തങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. സരൺ ജില്ലയിൽ മാത്രം വ്യാജ മദ്യം കുടിച്ച് 40 പേർ കൊല്ലപ്പെട്ടുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
നിതീഷ് കുമാർ സർക്കാരിന്റെ ഭരണത്തിലുണ്ടാകുന്ന വീഴ്ചയാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് ബിജെപി കുറ്റപ്പെടുത്തി.
Discussion about this post