ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ പ്രതി സഹിൽ പോലീസ് പിടിയിൽ. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് 20 കാരനായ പ്രതി പോലീസ് പിടിയിലായത്. ആളുകൾ നോക്കിനിൽക്കെ ഡൽഹിയിൽ 16 കാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹൃദയഭേദകമെന്ന് റിപ്പോർട്ടുകൾ. 40 തവണയോളം പ്രതി സഹിൽ സാക്ഷിയെ കുത്തി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ടും പ്രതിക്ക് തൃപ്തി വന്നില്ല. തുടർന്ന് കോൺക്രീററ് കല്ലുകൊണ്ട് പ്രതി പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് ഉടൻ തന്നെ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മാദ്ധ്യമങ്ങളിൽ വിഷയം ചർച്ചയായത്. ഡൽഹിയിലെ ഷഹബാദ് ഡയറി ഏരിയയിൽ ആണ് കൊലപാതകം.
ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകുകയായിരുന്നു പെൺകുട്ടി എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വഴിയിൽ വെച്ച് സഹിൽ സാക്ഷിയുമായി വാക്കേറ്റമുണ്ടായി. ഇതോടെ പ്രതി പെൺകുട്ടിയെ കത്തി എടുത്ത് കുത്തുകയായിരുന്നു. ഇരുപതിലേറെ കുത്തേറ്റ പെൺകുട്ടി വീണിട്ടും പ്രതി അടങ്ങിയില്ല. താഴെ നിന്ന് കോൺക്രീറ്റ് കല്ലെടുത്ത് ഇയാൾ സാക്ഷിയുടെ മുകളിലേക്ക് ഇടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആൺകുട്ടിയും പെൺകുട്ടിയും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവസമയത്ത് തെരുവിൽ വേറെയും ആളുകൾ ഉണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കത്തിയും കല്ലും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ ആക്രമിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. മറ്റു ആളുകളും അവിടെ ഉണ്ടായിരുന്നു.
ഇടുങ്ങിയ വഴിയിലായിരുന്നു സംഭവം. ഇടയ്ക്ക് അതുവഴി കടന്നുപോയ ഒരു യുവാവ് കത്തി പിടിച്ചുവാങ്ങാൻ നോക്കിയെങ്കിലും സഹിൽ ഇയാളുടെ കൈ തട്ടി മാറ്റി. നോക്കി നിന്നവർക്ക് നേരെ സഹിൽ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. തുടരെ തുടരെ കുത്തിയ ശേഷം പെൺകുട്ടിയുടെ അടുത്തുണ്ടായിരുന്ന സിമന്റ് സ്ലാബിന്റെ ഭാഗം എടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ പോലും കാഴ്ചക്കാർ ഇടപെടാൻ തയ്യാറായില്ല.
Discussion about this post