ന്യൂഡൽഹി : ഡൽഹിയെ ഞെട്ടിച്ച അതിക്രൂര കൊലപാതകം കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ മറ്റൊരു വശമാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. ഡൽഹിയിലെ തെരുവ് വീഥികളിൽ എത്രയേറെ കേരള സ്റ്റോറികളാണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആളുകൾ നോക്കി നിൽക്കേ പതിനാറുകാരിയായ പെൺകുട്ടിയെ 20 കാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സഹിലിന്റെ ആക്രമണത്തിൽ സാക്ഷി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിലാണ് വേദനാജനകമായ ഈ കൊലപാതകം നടന്നതെന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു. ”പ്രായപൂർത്തിയാകാത്ത മറ്റൊരു ഹിന്ദു പെൺകുട്ടിയെ കൊലപ്പെടുത്തിയത് സർഫറാസിന്റെ മകനായ സഹിൽ ആണ്. ഡൽഹിയിലെ വീഥികളിൽ എത്രയെത്ര കേരള സ്റ്റോറികൾ? ശ്രദ്ധയ്ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല, ഓരോ ദിവസവും എത്ര ശ്രദ്ധകളാണ് ഈ ക്രൂരതയ്ക്ക് ഇരയാകുന്നതെന്ന് അറിയില്ല” അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഷഹ്ബാദ് ഡയറി മേഖലയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജെജെ കോളനിയിൽ നിന്നുളള സാക്ഷി എന്ന പെൺകുട്ടിയെയാണ് സഹിൽ എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. 20 ലേറെ തവണ കുത്തിയ ശേഷവും പക തീരാതെ സഹിൽ കോൺക്രീറ്റെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകുകയായിരുന്നു പെൺകുട്ടി. വഴിയിൽ വെച്ച് സഹിലും സാക്ഷിയുമായി വാക്കേറ്റമുണ്ടായി. ഇതോടെ പ്രതി പെൺകുട്ടിയെ കത്തി എടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആൺകുട്ടിയും പെൺകുട്ടിയും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി.
Discussion about this post