സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോലികളിലേക്കുള്ള നിയമനം പിഎസ് സിയ്ക്ക് വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന ജോലികളിലെ നിയമനം പിഎസ്സിയ്ക്ക് വിടാന്‍ എസ്എന്‍ഡിപി തയ്യാറാണ്. മറ്റുള്ള സംഘടനകള്‍ ഇതിന് തയ്യാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
നക്സലിസവും മാവോയിസവും ഉണ്ടാകുന്നത് രാഷ്ട്രീയക്കാരുടെ നീതി നിഷേധം കാരണമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സമത്വ മുന്നേറ്റയാത്രയ്ക്ക് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്
Discussion about this post