കൊച്ചി: ലാവ്ലിന് കേസില്‍ പിണറായി വിജയന് നിരപരാധിയാണെന്ന് താന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായിയോട് തനിക്ക് ബഹുമാനമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിലും ലാവ്ലിന് കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കും. പിണറായിയെ തോല്‍പ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.
ആലുവയില്‍ സമത്വമുന്നേറ്റ യാത്രയ്ക്ക് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്.
മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്ന്ും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. നൗഷാദിന്റ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബത്തിന് സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post