കോട്ടയം : നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തായാലും കേസ് വേണ്ട. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ പറയുമായിരുന്നു. നടൻ എന്ത് പറഞ്ഞാലും ഉമ്മൻ ചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വിനായകനെ ഒന്നും ചെയ്യരുത്, കേസെടുക്കരുത്. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. പിതാവ് ഉണ്ടെങ്കിലും ഇതേ പറയുമായിരുന്നുള്ളൂ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിനായകൻ, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് ലൈവിൽ വന്നത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. സിനിമാ മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നിരുന്നു.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പോലീസിൽ പരാതി നൽകുമെന്നാണ് വിവരം. കലൂരിലെ ഫ്ലാറ്റിലെ കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെ ജനൽ ചില്ലകൾ തകർത്തു എന്നാണ് വിനായകന്റെ ആക്ഷേപം.
Discussion about this post