ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ ഹിന്ദുക്കൾക്ക് നേരെ മതഭീകരർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തി ദൃക്സാക്ഷികൾ. നൂഹിൽ ജൽ അഭിഷേക് യാത്ര നടത്തിയ ഹിന്ദുക്കൾക്ക് നേരെയാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ രണ്ട് ഹോം ഗാർഡുകളും ഒരു കച്ചവടക്കാനും കൊല്ലപ്പെട്ടു. ബജ്റംഗ് ദൾ പ്രവർത്തകനായ അഭിഷേക് രജ്പുത്തിനെയും അക്രമികൾ കൊലപ്പെടുത്തിയതായി ദൃക്സാക്ഷികൾ പറയുന്നു.
നൽഹാദ് ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു അഭിഷേക്. ആക്രമണത്തിനിടെ മതതീവ്രവാദികൾ അഭിഷേകിനെ വെടിവെയ്ക്കുകയായിരുന്നു. അഭിഷേകിനൊപ്പം നൂറോളം ഭക്തർ നൽഹാദ് ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയിരുന്നു. എന്നാൽ പ്രാർത്ഥനയ്ക്ക് പിന്നാലെ 250 ഓളം ഇസ്ലാമിസ്റ്റുകൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹരിയാന പോലീസ് ഡിഎസ്പിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സംഘർഷം തടയാനായില്ല. ഹിന്ദു സംഘടനാ പ്രവർത്തകരാണ് പോലീസിന് സംരക്ഷണമൊരുക്കിയത് എന്ന് സാക്ഷികൾ വെളിപ്പെടുത്തുന്നു.
മതമൗലികവാദികൾ സ്ത്രീകൾക്ക് നേരെ പാഞ്ഞടുത്തതോടെ അവരെ ക്ഷേത്രത്തിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് അക്രമികൾ വെടിയുതിർത്തത്. അഭിഷേകിന്റെ അരയിലാണ് വെടിയേറ്റത്. മറ്റുളളവർ ചേർന്ന് അഭിഷേകിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അയാളുടെ ബോധം പോയി.
എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതോടെ അക്രമി സംഘം അഭിഷേകിന്റെ അടുത്തേക്ക് പാഞ്ഞടുത്തു. തുടർന്ന് താലിബാൻ ഭീകരരുടെ രീതിയിൽ യുവാവിന്റെ കഴുത്തറുത്തു. കല്ലുകൊണ്ട് തല അടിച്ച് പൊട്ടിച്ചു. അഭിഷേക് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ബജ്റംഗ് ദൾ ബ്ലോക്ക് കൺവീനർ കൂടിയായ അഭിഷേക് കാർ മെക്കാനിക്കായാണ് ജോലി ചെയ്യുന്നത്. അഭിഷേകിന്റെ സഹോദരൻ ഫാക്ടറിയിൽ ജീവനക്കാരനാണ്.
Discussion about this post