കൊച്ചി: മട്ടാഞ്ചേരിയിൽ മദ്രസ വിദ്യാർത്ഥികളെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി ആരോപണം. കുട്ടികളുടെ പരാതിയിൽ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി സ്വദേശി ജഹാസ് ആണ് അറസ്റ്റിലായത്. രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇയാൾ മറ്റ് കുട്ടികളെയും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജഹാസിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
നേരത്തെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് മദ്രസ അദ്ധ്യാപകനായ കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പളളിയിലെത്തിയ കുട്ടിയെ ഇയാൾ മദ്രസയ്ക്ക് സമീപത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുവന്നതോടെ കൂടുതൽ കുട്ടികളുടെ രക്ഷിതാക്കൾ സമാനമായ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തു.
Discussion about this post