വിഐപി വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്ത യാത്രക്കാര്‍ ആരുമില്ല. എന്നാല്‍ ആംബുലന്‍സ് പോലും തടഞ്ഞിട്ട് വിഐപികള്‍ക്ക് യാത്രസൗകര്യം ഒരുക്കുന്ന വിഐപി സംസ്ക്കാരത്തിനെതിരെ പ്രതിഷേധമുയര്‍ത്തുകയാണ് ഈ വീഡിയൊ.
വിഐപി സംസ്ക്കാരം അവസാനിപ്പിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശം കാര്റില് പറത്തി രാജ്യത്ത് വിഐപി സംസ്ക്കാരം വിവിധ സര്‍ക്കാരുകള്‍ തുടരുകയാണ്. മനുഷ്യ ജീവന് പോലും വിലകല്പിക്കാതെ ആംബുലന്‍സ് പോലും തടഞ്ഞിട്ടു ‘ബാബുമാര്‍ക്ക് ‘സൗകര്യമൊരുക്കും വിഐപി പരിഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ വീഡിയൊ-
Discussion about this post