പുതുപ്പള്ളി : സൈബര്‍ ആക്രമണത്തിനെതിരെ നല്കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പൂജപ്പുര പോലീസാണ് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെയും, പാര്‍ട്ടി പ്രചാരണ വേദികളിലൂടെയും അപമാനിച്ചു എന്നാരോപിച്ചാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. തന്നെ വ്യക്തി ഹത്യയ്ക്ക് ഇരയാക്കിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് വനിതാ കമ്മീഷനിലും, സൈബര്‍ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലും നല്കിയ പരാതിയില്‍ പറഞ്ഞത്. ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെയും പരാതി നല്‍കിയതോടെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടു വിവാദത്തിനു മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം.
Discussion about this post