പാനൂർ : വിവിധ അക്രമക്കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി. പാനൂർ ബേസിൽ പീടികയിലെ കെ.എം. ശ്രീലാലിനെ (31) ആണ് നാടുകടത്തിയത്. ഒരു വർഷത്തേക്കാണ് നാടുകടത്തൽ.
നെടുമ്പാശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഇയാൾ പ്രതിയാണ്. ഇത് കൂടാതെ ചൊക്ലി സ്റ്റേഷനിൽ യുവാവിനെ അടിച്ചു പരുക്കേൽപ്പിച്ച കേസിലും പാനൂർ സ്റ്റേഷൻ പരിധിയിൽ ആയുധം കൈവശം വച്ച കേസിലും ഇയാളെ പ്രതി ചേർത്തിട്ടുണ്ട്.
ഇതേ തുടർന്ന് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജയാണ് ഉത്തരവിട്ടത്.
Discussion about this post