ശ്രീനഗര്‍ : കശ്മീര്‍ ജനതയ്ക്ക് കാവലായി ഛത്രപതി ശിവജി മഹാരാജ്. ജമ്മു കശ്മീരിലെ കുപ്വാരയില് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ചേര്‍ന്നാണ് നവംബര്‍ 7 ന് പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാരാഷ്ട്രയുടെ സാംസ്കാരിക മന്ത്രി സുധീര്‍ മുന്ഗന്തിവാറും ചടങ്ങില്‍ പങ്കെടുത്തു.
ശിവജിയുടെ പ്രതിമ ജനങ്ങള്‍ക്കും സൈന്യത്തിനും രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാടാനുള്ള പ്രചോദനം നല്‍കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. പ്രതിമ അനാച്ഛാദനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“മഹാനായ യോദ്ധാവും ‘സ്വരാജ്യ’ സ്ഥാപകനുമായ ഛത്രപതി ശിവജിക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മഹാനായ ശിവജിയുടെ പ്രതിമ ജനങ്ങള്‍ക്കും സൈന്യത്തിലെ ധീരഹൃദയര്‍ക്കും പ്രചോദനമാകും. തന്റെ സൈനിക പ്രതിഭയും ധാര്‍മ്മിക ശക്തിയും കാഴ്ച വച്ചുകൊണ്ട്, ശിവാജി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്തുകയും മറാത്താ സാമ്രാജ്യത്തിന് പരമാധികാരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ സാര്‍വത്രികവും ശാശ്വതവുമായ മൂല്യങ്ങള്‍ ഇന്നും പ്രസക്തമായി തുടരുകയും സാമൂഹിക സമത്വത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു”‘, മനോജ് സിന്‍ഹ വ്യക്തമാക്കി.
“ശത്രുക്കള്‍ക്കെതിരായ ഉജ്ജ്വല വിജയങ്ങളിലൂടെ ഇന്ത്യയുടെ പുതിയ ചരിത്രം രചിച്ച നേതാവായിരുന്നു ശിവാജി. യുവാക്കള്‍ ശിവാജിയുടെ ധാര്‍മ്മികത, ശരിയായ പെരുമാറ്റം, എല്ലാ മതങ്ങളോടും വിഭാഗങ്ങളോടും ഉള്ള ആദരവ് എന്നിവ പാലിക്കാന്‍ തയ്യാറാവണം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 20 ന്, മുംബെയില്‍ നിന്നാണ് ഛത്രപതി ശിവാജി മഹാരാജിന്റെ അശ്വാരൂഢ പ്രതിമ കുപ്വാരയിലേക്ക് കൊണ്ടുവന്നത്. ജയ് ഭവാനി ജയ് ശിവാജി എന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ വന്‍ ആഘോഷമായാണ് ജനങ്ങളും സൈന്യവും ശിവജിയുടെ പ്രതിമയെ വരവേറ്റത്. മഹാരാഷ്ട്രയില്‍ നിന്ന് ഗവര്‍ണര്‍ രമേഷ് ബെയ്സ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, സാംസ്കാരിക മന്ത്രി സുധീര്‍ മുന്ഗന്തിവാര് എന്നിവരും പ്രതിമയെ അനുഗമിച്ച് കുപ്വാരയിലേക്ക് എത്തി.
മഹാരാഷ്ട്രയില്‍ നിന്ന് ആരംഭിച്ച ഈ യാത്ര ഒരാഴ്ചകൊണ്ട് ഏകദേശം 2200 കിലോമീറ്റര്‍ താണ്ടിയാണ് കുപ്വാരയിലെത്തിത്. പാതയിലെ പ്രധാന നഗരങ്ങളിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ എല്ലാം ജനങ്ങള്‍ ആരാധനയോടെ ശിവജിയെ വരവേറ്റു. ഈ വര്‍ഷത്തെ പദ്വ ദിനത്തില്‍ തന്നെയാണ് കുപ്വാരയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ ഛത്രപതി ശിവാജി മഹാരാജിന്റെ അശ്വാരൂഢ പ്രതിമ സ്ഥാപിച്ചത്.
Chhatrapati Shivaji Maharaj's statue reaches Kupwara in North Kashmir. Maharashtra Chief Minister @mieknathshinde to unveil the statue of Chhatrapati Shivaji Maharaj tomorrow in Kupwara district of Jammu & Kashmir. pic.twitter.com/wq1hiZ5Plp
— Aditya Raj Kaul (@AdityaRajKaul) November 6, 2023
ഇതിനായി ശിവനേരി, തോര്‍ണ, രാജ്ഗഡ്, പ്രതാപ്ഗഡ്, റായ്ഗഡ് എന്നീ അഞ്ച് കോട്ടകളില്‍ നിന്ന് മണ്ണും വെള്ളവും എത്തിച്ചു. പത്തര അടി ഉയരമുള്ള ഈ പ്രതിമ ഭൂമിയില്‍ നിന്ന് ഏതാണ്ട് ഒരേ ഉയരത്തില്‍ നിര്‍മ്മിച്ച ചതുര തറയിലാണ് സ്ഥാപിച്ചത്. ‘ആംഹി പുനേക്കര്‍ ഫൗണ്ടേഷന്’, ഛത്രപതി ശിവജി മഹാരാജ് സ്മാരക സമിതി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Discussion about this post