എറണാകുളം: കുസാറ്റിൽ നടന്ന പരിപാടിയിൽ പുറത്ത് നിന്നുള്ള ആളുകളുടെ തള്ളിക്കയറ്റം ഉണ്ടായതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്ന് വിസി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. വിദ്യാർത്ഥികളുടെ ചികിത്സാ ചിലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്ക്സ്പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടക്കേണ്ടിയിരുന്നത്. മറ്റ് കോളജുകളിലെ വിദ്യാർത്ഥികൾക്കും പരിപാടിയിൽ പ്രവേശനമുണ്ട്. പരിപാടിയുടെ ഭാഗമായി നടന്ന ഗാനസന്ധ്യയുടെ ഇടയിലാണ് അപകടം ഉണ്ടായത്.
വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുന്നതിനിടയിലാണ് മഴ പെയ്തത്. ഇതോടെ, എല്ലാവരും അകത്തേക്ക് തള്ളിക്കയറാൻ തുടങ്ങി. ഇതിനിടയിൽ പടികളിൽ ഉണ്ടായിരുന്ന കുട്ടികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയുമായിരുന്നു.
മരിച്ചവരിൽ 3 പേർ കുസാറ്റിലെ തന്നെ വിദ്യാർത്ഥികളും ഒരാൾ പുറത്ത് നിന്നുള്ള ആളുമാണ്. മരിച്ച വിദ്യാർത്ഥികളുടെ പോസ്മാർട്ടം കഴിഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മാർട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും. പൊലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
Discussion about this post