തിരുവനന്തപുരം : പൊതുവേദിയില്‍ വെച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് തന്നെ അധിക്ഷേപിച്ചു സംസാരിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും വിളിച്ച് തന്നെ ദുഃഖം അറിയിച്ചതായി ശ്രീനാരായണ ധര്‍മവേദി ചെയര്മാന് ഗോകുലം ഗോപാലന്. സുധീരന്റെ ആദര്‍ശം കൊണ്ടു പൊറുതിമുട്ടിയ കോണ്‍ഗ്രസുകാര്‍ക്ക് താന്‍ നിമിത്തമായി. അവരെല്ലാം തന്നെ വിളിച്ച് ദുഃഖം അറിയിച്ചു. ഒരു കോണ്‍ഗ്രസുകാരനും സുധീരനെ പിന്തുണച്ചില്ല. മദ്യനയത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ പ്രസ്ഥാനവുമായി നടക്കുന്ന ഗോകുലം ഗോപാലന് ഉള്‍പ്പെടെയുള്ളവര്‍ മദ്യകച്ചവടം ഉപേക്ഷിക്കണമെന്നും, ഗോപാലനെ പോലുള്ള മദ്യമുതലാളിമാരുമായി വേദി പങ്കിടാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും സുധീരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനത്തിലാണ് സുധീരന് ഗോകുലം ഗോപാലനെതിരെ ആഞ്ഞടിച്ചത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വേദികളില്‍ നിന്ന് മദ്യവ്യവസായികളെ ഒഴിവാക്കിയില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സുധീരന് പറഞ്ഞിരുന്നു.
Discussion about this post