തിരുവനന്തപുരം : ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്ന് വിളിച്ചത് ചരിത്രം അറിയാത്തത് കൊണ്ടാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗവർണറുടെ പേരക്കുട്ടികളുടെ പ്രായം മാത്രമാണ് എസ്എഫ്ഐ പ്രവർത്തകർക്കുള്ളത്. അവരെയാണ് ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചതെന്നും എ എൻ ഷംസീർ കൂട്ടിച്ചേർത്തു.
“ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അല്ലാതെ ക്രിമിനൽ സംഘം അല്ല. എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്. അതിനെ ആ സ്പിരിറ്റിൽ എടുത്താൽ മതി” എന്നും ഷംസീർ വ്യക്തമാക്കി.
ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും എ എൻ ഷംസീർ അഭിപ്രായപ്പെട്ടു.
Discussion about this post