ലാഹോർ: പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്ഥാന്റെ പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ മുട്ടയുടെ വില ഡസനിന് 400 പാകിസ്ഥാൻ രൂപയായി (പികെആർ) കുതിച്ചുയർന്നതായി വിപണി വൃത്തങ്ങൾ അറിയിച്ചു.
കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭയാനകമായ കടഭാരവും കൊണ്ട് പാകിസ്ഥാൻ നട്ടം തിരിയുന്ന സമയത്താണ് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ദുരിതത്തിലാക്കി കൊണ്ട് ഉയർന്ന വിലക്കയറ്റവും വരുന്നത് . 2023-24 സാമ്പത്തിക വർഷത്തിൽ നവംബർ അവസാനത്തോടെ പാകിസ്താന്റെ പൊതു കടം 63.399 ട്രില്യൺ ആയി ഉയർന്നിരുന്നു
പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെയും കാവൽ സർക്കാരിന്റെയും കാലഘട്ടത്തിൽ രാജ്യത്തിന്റെ കടത്തിൽ 12.430 ട്രില്യൺ പാകിസ്താൻ രൂപ വർദ്ധിച്ചിരുന്നു. മൊത്തം കടബാധ്യതയിൽ ആഭ്യന്തര വായ്പ 40.956 ട്രില്യൺ പികെആറും അന്താരാഷ്ട്ര വായ്പകളിൽ 22.434 ട്രില്യൺ പികെആറും ഉൾപ്പെടുന്നു.
ഈയടുത്ത കാലത്ത് പുറത്തുവിട്ട ലോകബാങ്ക് റിപ്പോർട്ട് പാകിസ്താന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി വരച്ചു കാട്ടിയിരുന്നു. പാകിസ്താന്റെ സാമ്പത്തിക മാതൃക അമ്പേ പരാജയമാണെന്ന് വ്യക്തമാക്കിയ റിപ്പോർട്ട് ദാരിദ്രവും അരാജകത്വവും പാകിസ്താനിൽ പിടി മുറുക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു
മുട്ട അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന ലാഹോറിലെ നിലവിലെ സാഹചര്യവും പാക്കിസ്ഥാന്റെ മൊത്തത്തിലുള്ള കടഭാരവും രാജ്യത്തിന്റെ തകർന്ന സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ച ഒരു തുറന്ന ചിത്രം വരച്ചു വെക്കുന്നു
വിലക്കയറ്റവും ആഭ്യന്തര പ്രശ്നങ്ങളും, തീവ്രവാദവും ചേർന്ന് ഒരു സമ്പൂർണ്ണ തകർച്ചയിലേക്കാണ് രാജ്യത്തെ നയിക്കുന്നത് എന്ന സൂചനയാണ് നമുക്ക് ലഭ്യമാകുന്നത്.
Discussion about this post