പെഷവാർ:പാകിസ്ഥാൻ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടി നേതാവ് നവാസ് ഷെരീഫ്.പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പിഎംഎൽ-എൻ എന്നിവയുൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ അവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് നവാസിന്റെ പരാമർശം വരുന്നത് എന്ന് ശ്രദ്ധേയമാണ്
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് പാകിസ്താൻ. ദാരിദ്രവും വിലക്കയറ്റവും പൊറുതി മുട്ടിക്കുന്ന രാജ്യം ഒരു സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പ്കുത്താനുള്ള എല്ലാ സൂചനകളും നൽകി കൊണ്ടിരിക്കുകയാണ്. ഒരു ഇസ്ലാമിക രാജ്യം എന്ന നിലയിൽ കൈയ്യയച്ച് സഹായിച്ചു കൊണ്ടിരുന്ന അറബ് രാജ്യങ്ങൾക്ക് പോലും ഇപ്പോൾ പാകിസ്താനെ വേണ്ട. ആത്മ സുഹൃത്തായി നടിക്കുന്ന ചൈനക്ക് ആകട്ടെ ഉയർന്നു നിൽക്കുന്ന പാകിസ്താനേക്കാൾ തകർന്ന പാകിസ്താനാണ് കൂടുതൽ നല്ലത്.
ഇത്തരത്തിൽ ഉള്ള സാഹചര്യത്തിലാണ് പാകിസ്താനിൽ ഇലക്ഷൻ നടക്കുന്നത്. സാധാരണ ഗതിയിൽ ഇലക്ഷൻ നടക്കുമ്പോൾ പാകിസ്താൻ പോലൊരു രാജ്യത്ത് കപടമായ പ്രഖ്യാപനങ്ങൾക്കും വാഗ്ദാന പെരുമഴകൾക്കും ഒരു കുറവും ഉണ്ടാകില്ല. എന്നാൽ കള്ളം പറയുന്നതിന് പോലും പരിധിയില്ലേ എന്ന നിലയിലാണ് കാര്യങ്ങൾ. അത് കൊണ്ടാണ് ആര് വിചാരിച്ചാലും പാകിസ്താൻ നേരെയാവാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്ന് പാകിസ്താന്റെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പരസ്യമായി പറഞ്ഞത്,
Discussion about this post